Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Processing

Malappuram

ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ പ​രി​ശീ​ല​നം; പ​ഠി​താ​ക്ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി

പെ​രി​ന്ത​ല്‍​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍​സ്ഥാ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പു​തി​യ 20 സം​രം​ഭ​ക യൂ​ണി​റ്റു​ക​ളു​ടെ പ്ര​ഖ്യാ​പ​നം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ‌സ്വ​യം​തൊ​ഴി​ലും സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​സം​രം​ഭം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ 1000 സം​രം​ഭ​ക യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യം. അ​തി​നാ​യി ഗു​ണ​മേ​ന്മ​യു​ള്ള പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ​ഷീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്ര​ബീ​ന ഹ​ബീ​ബ്, ഇ​ഫ്ര മോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​മ്മു ഫ​സീ​ല, സ​ക്കീ​ന, സു​നി​ല്‍ രാ​മ​നാ​ട​ന്‍, ബ​ഷീ​ര്‍, ഷാ​ജി ക​ട്ടു​പ്പാ​റ, അ​ഡ്വ. ജ​ലീ​ല്‍, ഷീ​ന, അ​നി​ല്‍ പു​ല്‍​പ്ര, ജെ​എ​സ്എ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ടി. സാ​ജി​ത, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ വി​നി​രാ​ജ്, ന​ദീ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up